Onnunarnnu Vannu Sooryan (ഒന്നുണർന്നു വന്നു സൂര്യൻ) Lyrics in Malayalam | Home Malayalam Movie Lyrics
August 21, 2021 ・0 comments ・Topic: Malayalam
Onnunarnnu Vannu Sooryan Lyrics in Malayalam: The song is sung by Karthik. Lyrics are written by Arun Alat and the Music was composed by Rahul Subrahmanian.
Track Name : Onnunarnnu Vannu Sooryan
Album : Home (2021)
Language : Malayalam
Vocals : Karthik
Songwriter : Arun Alat
Music: Rahul Subrahmanian
Cast: Indrans, Sreenath Bhasi
Music-Label: Friday Music Company
Onnunarnnu Vannu Sooryan Lyrics in Malayalam
ഒന്നുണർന്നു വന്നു സൂര്യൻ
കണ്ണുകൾ തലോടി മെല്ലെ
ഉള്ളുമൂടുമീയിരുട്ടിൽ
നേർത്ത വെട്ടം തൂകുന്നതെന്നോ
നെഞ്ചിലുള്ള സ്വപ്നലോകം
ഞാൻ തിരഞ്ഞലഞ്ഞ നേരം
ഓർക്കുവാൻ മറന്നു പോയോ
പിന്നിൽ മിന്നും ആ നല്ല കാലമേ
കാലങ്ങൾ മാറിയാലും
കാതങ്ങൾ താണ്ടിയാലും
അറിയാതെൻ ഓർമ്മ തേടും
സ്നേഹനൂലിൽ നെയ്തൊരാ കൂട്
ഒന്നുണർന്നു വന്നു സൂര്യൻ
കണ്ണുകൾ തലോടി മെല്ലെ
ഉള്ളുമൂടുമീയിരുട്ടിൽ
നേർത്ത വെട്ടം തൂകുന്നതെന്നോ
മുന്നിലുള്ള സ്വപ്നലോകം
നോക്കി ഞാൻ ഇരുന്ന നേരം
ഓർക്കുവാൻ മറന്നു പോയോ
സ്നേഹമൂറും ആ കുഞ്ഞു വീട്
വാനോളം മോഹങ്ങൾ
ഈ മണ്ണിൽ പാകും കാലം
കൺമുന്നിൽ തെളിയുന്നു
കണ്ണാടിയിലെന്നത് പോലെ
മിഴികൾ ഞാൻ പൂട്ടിയിരുന്നല്ലോ...
മിഴികൾ ഞാൻ പൂട്ടിയിരുന്നാലും
തെളിയുവതെല്ലാം
കാതോർക്കതെങ്ങു തിരിഞ്ഞാലും
കേൾക്കുവതെല്ലാം
അയ്യോ എൻ മനസ്സിനിതെന്താ
അയ്യോ എൻ തലയിലിതെന്താ
ഈ ഗതിയിനി മാറുവതെന്നോ
ഇതിനൊരു പ്രതിവിധിയെന്താവോ
ഈ വീടൊരു കഥയായ് മാറുന്നോ...
കാലമെത്ര മാറിയാലും
കാതമെത്ര താണ്ടിയാലും
അറിയാതെൻ ഓർമ്മ തേടും
സ്നേഹനൂലിൽ നെയ്തൊരാ കൂട്
Post a Comment
If you can't commemt, try using Chrome instead.