Theerame (തീരമേ) Lyrics in Malayalam | Malik Lyrics | K S Chithra
Theerame Lyrics in Malayalam : The song is sung by K S Chithra, Sooraj Santhosh, Lyrics are Written by Anwar Ali and the Music was composed by Sushin Shyam.
Track Name : Theerame
Album : Malik
Language : Malayalam
Vocals : K S Chithra, Sooraj Santhosh
Songwriter : Anwar Ali
Music: Sushin Shyam
Music-Label: Anto Joseph Film Company
Theerame Lyrics in Malayalam
ശന്തിര പുതുനാരിയിൻ മനം
കൊള്ളെ ജോറില് വാ മാരനെ
ശോഭിയിൽ ശുടർ വന്നെരിന്തും
തെളിവോടെ മാര രസമോടെ വാ...
തീരമേ.. തീരമേ..
നീറുമാലകടലാഴമേ ദൂരമേ
ഹൃദയ ദ്വീപിലുദിച്ച
ശോണ രൂപനെൻ
സൂര്യനേ... തീക്ഷ്ണമായ്
പുൽക കിരണ കരങ്ങളാൽ
ഇവളെ നീ... ആകാശമേ...
കഥയിലെ ഹൂറിയോ ഞാൻ ?
കടൽനടുക്കോ
നിന്റെ മരതക ഗൃഹം ?
കരുതിവച്ചോ നീയെനിക്കായ്
ഈ അപരിചിത പുരം ?
ഇവിടമോ ശരണാലയം ?
നീ തരും കരുണാകരം ?
നമ്മളെത്തിയ പവിഴ ദ്വീപഹൃദം ?
തേടിയ തീരം ദൂരം ?
ശന്തിര പുതുനാരിയിൻ മനം
കൊള്ളെ ജോറില് വാ മാരനെ
ശോഭിയിൽ ശുടർ വന്നെരിന്തും
തെളിവോടെ മാര രസമോടെ വാ...
രാവിവൾ പകലിനെ സ്നേഹാദ്ധമാം
ജ്വാലൽ സൂര്യനാൽ മീളിടുബൊഴെൻ
പ്രാണനിൽ പകരുമിരമ്പ കടൽ
ചിരം നീ, പെരുങ്കടലനുരാഗമേ...
ഒരേ രാഗതാളങ്ങളാൽ നിർന്നിതാ
മിനിക്കോയ്ത്തീരങ്ങൾ താരാട്ടായ്
പുലർകാറ്റായ് നീ
അരികിൽ ഞാനറിയാതാലോലമായ്
കഥയിലെ ഹൂറിയെന്നെ
കാത്തിരുന്നൂ നിന്റെ
മരതക ഗൃഹം
കരുതിവച്ചൂ നീയെനിക്കായ്
സ്വപ്നമാധുരിത പുരം
ഇവിടെ നിൻ പ്രണയലയം
എന്റെ പ്രാര്ഥനയായിടം
നമ്മളെത്തിയ പവിഴദ്വീപ ഹൃദം
തേടിയ തീരം ദൂരം
തീരമേ.. തീരമേ..
നീറുമാലകടലാഴമേ ദൂരമേ
ഹൃദയ ദ്വീപിലുദിച്ച
ശോണ രൂപനെൻ
സൂര്യനേ... തീക്ഷ്ണമായ്
പുൽക കിരണ കരങ്ങളാൽ
ഇവളെ നീ...
Also Read :
- Raheemun Aleemun - Hida Chokkad, Imam Majboor, Sinan Edakkara, Mithulesh
- Aararaum Kaanathe - Shahabaz Aman